പോലീസിൻ്റെയും വിജിലൻസിൻ്റെയും തലപ്പത്ത് വൻ അഴിച്ചുപണി. ജ്യോതിലാൽ, മിൻഹാജ് അലം, പ്രശാന്ത് തലപ്പത്തേക്ക്. വിജയൻ ഒതുക്കിയ മികച്ച ഉദ്യോഗസ്ഥർക്ക് താക്കോൽ സ്ഥാനങ്ങളിൽ നിയമനം

പോലീസിൻ്റെയും വിജിലൻസിൻ്റെയും തലപ്പത്ത് വൻ അഴിച്ചുപണി. ജ്യോതിലാൽ, മിൻഹാജ് അലം, പ്രശാന്ത് തലപ്പത്തേക്ക്. വിജയൻ ഒതുക്കിയ മികച്ച ഉദ്യോഗസ്ഥർക്ക് താക്കോൽ സ്ഥാനങ്ങളിൽ നിയമനം
Nov 2, 2026 06:32 PM | By PointViews Editor

തിരുവനന്തപുരം: സംസ്ഥാന ഭരണസംവിധാനത്തിന്റെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സർക്കാർ. ആഭ്യന്തരം, വിജിലൻസ്, ധനകാര്യം, ആരോഗ്യം, വൈദ്യുതി, വ്യവസായം തുടങ്ങി നിർണായക വകുപ്പുകളിൽ അഴിച്ചുപണി. 35 ഐ.എ.എസ് ഉദ്യോഗസ്ഥർക്കാണ് സ്ഥലംമാറ്റവും പുതിയ ചുമതലകളും നൽകിയിരിക്കുന്നത്. ഭരണത്തിന്റെ സുപ്രധാന മേഖലകളിൽ പുതിയ അധികാരകേന്ദ്രങ്ങളെ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് ഭരണതലത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.ഏറ്റവും ശ്രദ്ധേയമായ മാറ്റം ആഭ്യന്തര വകുപ്പിലാണ്. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കെ.ആർ. ജ്യോതിലാലിനെ ആഭ്യന്തരം, വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ജലവിഭവം, ഭവനനിർമാണം, കയർ വകുപ്പുകളുടെ അധിക ചുമതലയും ഇദ്ദേഹത്തിനായിരിക്കും.

നിലവിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന മിൻഹാജ് അലത്തെ ധനകാര്യ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയാക്കി മാറ്റി. നികുതി വകുപ്പ്, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് സി.ഇ.ഒ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാൻ എന്നീ അധിക ചുമതലകളും ഇനി മിൻഹാജ് അലത്തിന്.

കെ.എസ്.ഇ.ബി തലപ്പത്തും നിർണായക മാറ്റം.കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി (സി.എം.ഡി) പ്രശാന്ത് എൻ. ഐ.എ.എസിനെ നിയമിച്ചു. ഒരു വർഷത്തേക്ക് ഐ.എ.എസ് സെലക്ഷൻ ഗ്രേഡിലുള്ള എക്‌സ്‌കേഡർ തസ്തികയായി കെ.എസ്.ഇ.ബി സി.എം.ഡി പദവി ഉയർത്തിയാണ് നിയമനം. കായിക യുവജനകാര്യ സ്പെഷ്യൽ സെക്രട്ടറിയുടെ ചുമതലയും അദ്ദേഹം തുടരും.


നിലവിലെ കെ.എസ്.ഇ.ബി സി.എം.ഡി എം.ജി. രാജമാണിക്യത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായി മാറ്റി. ദേവസ്വം വകുപ്പിന്റെയും ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളുടെയും കമ്മീഷണർ ചുമതലകൾ അദ്ദേഹത്തിന് തുടരും.

ആരോഗ്യവകുപ്പിലും ഗതാഗതത്തിലും പുതിയ ചുമതലക്കാർ.മുഹമ്മദ് ഹനീഷ് ഐ.എ.എസിനെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആയുഷ്, പൊതുവിദ്യാഭ്യാസം, വഖഫ്, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകളുടെ അധിക ചുമതലയും നൽകി.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ. ശർമ്മിള മേരി ജോസഫിനെ ഗതാഗത സെക്രട്ടറിയാക്കി. വനിതാ ശിശുവികസന വകുപ്പിന്റെ അധിക ചുമതലയും ഇവർ വഹിക്കും.

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ ഡോ. എം. ബീനയ്ക്ക് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല നൽകി. ഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണറായിരുന്ന പുനീത് കുമാറിനെ വൈദ്യുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും നിയമിച്ചു.

ധനകാര്യത്തിലും തദ്ദേശവകുപ്പിലും മാറ്റം

തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.വി. അനുപമയെ ധനകാര്യ (ചെലവ്) വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും ഇവർക്കുണ്ട്.

ടി.വി. സുഭാഷിനെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം.ഡിയായും ഭക്ഷ്യസുരക്ഷാ കമ്മീഷണറായും നിയമിച്ചു.

ജി.എസ്.ടി കമ്മീഷണറായിരുന്ന പി.ബി. നൂഹിന് തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ ചുമതല നൽകി. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ ജാഫർ മാലിക്കാണ് പുതിയ ജി.എസ്.ടി കമ്മീഷണർ.

മറ്റ് പ്രധാന നിയമനങ്ങൾ

സിയാൽ എം.ഡി എസ്. സുഹാസിന് ഐ.ടി സ്പെഷ്യൽ സെക്രട്ടറി ചുമതല കൂടി നൽകി. എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിന് പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ അധിക ചുമതലയും നൽകി.

അവധി കഴിഞ്ഞ് തിരിച്ചെത്തിയ ഹരിത വി. കുമാറിനെ സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. അഫ്സാന പർവീണിന് മിൽമ എം.ഡി, നോർക്ക റൂട്ട്സ് സി.ഇ.ഒ എന്നീ ചുമതലകൾ നൽകി. അനു കുമാരിയാണ് പുതിയ ടൂറിസം വകുപ്പ് ഡയറക്ടർ.

35 ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നടത്തിയ ഈ വൻ അഴിച്ചുപണി സംസ്ഥാന ഭരണതലത്തിൽ നിർണായകമായ മാറ്റങ്ങൾക്കാണ് തുടക്കമിടുന്നത്. ആഭ്യന്തരം മുതൽ വൈദ്യുതി വരെയുള്ള സുപ്രധാന വകുപ്പുകളിൽ പുതിയ ചുമതലക്കാർ എത്തുന്നതോടെ ഭരണത്തിന്റെ വിവിധ മേഖലകളിൽ പുതിയ പ്രവർത്തനശൈലിയും തീരുമാനങ്ങളുമുണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്.

Major reshuffle at the helm of police and vigilance. Jyotilal, Minhaj Alam, Prashanth to head. Top officials kept by Vijayan appointed to key positions.

Related Stories
കേരളത്തിന് 70 വയസ്സ്.  നിയമസഭാ മുൻ സ്പീക്കർമാരെയും, ഡപ്യൂട്ടി സ്പീക്കർമാരെയും ആദരിച്ചു

Nov 2, 2026 03:45 PM

കേരളത്തിന് 70 വയസ്സ്. നിയമസഭാ മുൻ സ്പീക്കർമാരെയും, ഡപ്യൂട്ടി സ്പീക്കർമാരെയും ആദരിച്ചു

കേരളത്തിന് 70 വയസ്സ്. നിയമസഭാ മുൻ സ്പീക്കർമാരെയും, ഡപ്യൂട്ടി സ്പീക്കർമാരെയും...

Read More >>
ഡൽഹിയിൽ പൊലീസും അമിത് ഷായുടെ പൊലീസും തമ്മിൽ തർക്കം, പ്രതിഷേധം.

Nov 2, 2026 12:23 PM

ഡൽഹിയിൽ പൊലീസും അമിത് ഷായുടെ പൊലീസും തമ്മിൽ തർക്കം, പ്രതിഷേധം.

ഡൽഹിയിൽ പൊലീസും അമിത് ഷായുടെ പൊലീസും തമ്മിൽ തർക്കം,...

Read More >>
ഭീകരർ വാഴുന്ന അഫ്ഗാനിസ്ഥാനിൽ ക്രൈസ്തവ ടെലവിഷൻ ചാനൽ വരുന്നു. മൊസ്‌ദ ടിവി

Nov 2, 2026 08:53 AM

ഭീകരർ വാഴുന്ന അഫ്ഗാനിസ്ഥാനിൽ ക്രൈസ്തവ ടെലവിഷൻ ചാനൽ വരുന്നു. മൊസ്‌ദ ടിവി

ഭീകരർ വാഴുന്ന അഫ്ഗാനിസ്ഥാനിൽ ക്രൈസ്തവ ടെലവിഷൻ ചാനൽ വരുന്നു. മൊസ്‌ദ...

Read More >>
സൈബർ കുറ്റകൃത്യങ്ങൾ തടയാനും കേരള പൊലീസിൻ്റെ  ക്ലിക്ക്.

Nov 1, 2026 07:22 PM

സൈബർ കുറ്റകൃത്യങ്ങൾ തടയാനും കേരള പൊലീസിൻ്റെ ക്ലിക്ക്.

സൈബർ കുറ്റകൃത്യങ്ങൾ തടയാനും കേരള...

Read More >>
സ്ത്രീ ശാക്തീകരണം: നയരൂപീകരണത്തിന് വനിത സമ്മിറ്റ് നാളെ തുടങ്ങും

Nov 1, 2026 06:31 PM

സ്ത്രീ ശാക്തീകരണം: നയരൂപീകരണത്തിന് വനിത സമ്മിറ്റ് നാളെ തുടങ്ങും

സ്ത്രീ ശാക്തീകരണം: നയരൂപീകരണത്തിന് വനിത സമ്മിറ്റ് നാളെ...

Read More >>
ഡൽഹിയിൽ എത്തുന്നവർ ചെറുകിട വ്യാപാരികളിൽ നിന്ന് പർച്ചേസ് നടത്തണമെന്ന് കോൺസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി

Nov 1, 2026 11:14 AM

ഡൽഹിയിൽ എത്തുന്നവർ ചെറുകിട വ്യാപാരികളിൽ നിന്ന് പർച്ചേസ് നടത്തണമെന്ന് കോൺസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി

ഡൽഹിയിൽ എത്തുന്നവർ ചെറുകിട വ്യാപാരികളിൽ നിന്ന് പർച്ചേസ് നടത്തണമെന്ന് കോൺസ് പ്രവർത്തകരോട് രാഹുൽ...

Read More >>
Top Stories